പണ്ട് പോർച്ചുഗീസുകാർ കേരളത്തിലെ ഒരു കടൽത്തീരത്ത് മാതാവിന്റെ തിരുരൂപം സ്ഥാപിച്ചു, പിന്നീട് ആ സ്ഥലം 'മറിയം മുക്ക്' എന്ന പേരില് അറിയപ്പെട്ടു. പോര്ച്ചുഗീസ് പൈതൃകവും ജീവിത ശൈലിയും ഇപ്പഴും അലയടിക്കുന്ന കടപ്പുറം.
വ്യതസ്തമായ കഥാപശ്ചാത്തലവുമായി ജയിംസ് അൽബെർട്ട് സംവിധാനം ചെയുന്ന ചിത്രമാണ് 'മറിയം മുക്ക്'. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ അജു വർഗീസ്, പ്രതാപ് പോത്തൻ, മനോജ് കെ ജയൻ, ജോയ് മാത്യു, ഇർഷാദ് തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു.
'ക്ലാസ്സ്മേറ്റ്സ്' ഉള്പ്പടെ മികച്ച തിരകഥകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ജയിംസ് ആല്ബര്ട്ട് ആദ്യമായി സംവിധായകനാകുകയാണ്. മികച്ച തിരകഥ കൊണ്ട് മാത്രമല്ല ,സംവിധയകന്റെതായ ഒരു കൈയ്യൊപ്പു നല്കാൻ സാധിക്കുന്ന ഒരു ചിത്രമായത് കൊണ്ടാണ് ഈ വെല്ലുവിളി ഏറ്റെടുത്തത് എന്ന് അദ്ദേഹം പറയുന്നു. കണ്ടു മറന്ന കഥാപാത്രങ്ങളും, പരിചിതമായ ജീവിതരീതികളും ആണ് 'മറിയം മുക്ക്' എന്ന ചിത്രത്തിന്റെ കഥയ്ക്ക് പ്രജോദനമായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്കശേരി കടപ്പുറത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സന അൽതാഫ് എന്ന പുതുമുഖമാണ് നായിക. രസകരമായ കഥയും, അതിലേറെ കഥാപാത്രങ്ങളുമായി 'മറിയം മുക്ക്' ഉടൻ എത്തും.
Team PEPPER SPRAY !!
{[['']]}