{[['']]}
ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപെടുത്തുന്ന ഒരു മമ്മൂട്ടി ചിത്രം എത്തിയിരിക്കുന്നു " മംഗ്ലീഷ് " . സലാം ബാപ്പു എന്ന സംവിധായകനിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു രസകരമായ ചിത്രം.
മമ്മൂക്കയുടെ മാസ്സ് സ്ക്രീൻ പ്രസന്സ് നല്ല രീതിയിൽ ചിത്രത്തിൽ ഉപയോഗപെടുതിയിട്ടുണ്ട്. വെച്ച് കെട്ടിയ കോമഡികൾ ഒഴിവാക്കികൊണ്ട് സ്വാഭാവികമായ നർമം കൊണ്ട് വരാൻ ഈ ചിത്രത്തിനു സാധികുന്നുണ്ട്. ഫോർട്ട് കൊച്ചി അടക്കി വാഴുന്ന മാലിക് ഭായുടെ ജീവിതത്തിലേക്ക് ഒരു വിദേശ വനിത സഹായം ചോദിച്ചു കടന്നു വരുന്നത് മുതൽ ആ പ്രശ്നം തീരത് കൊടുക്കുന്ന വരെയുള്ള നിമിഷങ്ങൾ തികച്ചും ബോറടിപ്പികാതെ തന്നെ രസകരമായി " മംഗ്ലീഷ് " പറഞ്ഞു പോകുന്നു.
കാരൊലിൻ ബക്ക് എന്ന നടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സഹ നടന്മാരായ ടിനി ടോം , സ്രിന്ധ അശാബ്, വിനയ് ഫോർട്ട് എന്നിവരും " മംഗ്ലീഷ് " എന്ന ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു. കഥ പരമായി പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും .. വളരെ നല്ലൊരു ചിത്രം തന്നെ ആണ് മംഗ്ലീഷ്.
ഗോപി സുന്ദറിന്റെ ഈണങ്ങളും , പശ്ചാതല സംഗീതവും എടുത്തു പറയേണ്ടതാണ്. ഡോള്ബി അത്മോസ് ശബ്ദ സാങ്കേതിക വിദ്യ ഉപയോഗപെടുത്തുന്ന ആദ്യ ചിത്രം കൂടി ആണ് " മംഗ്ലീഷ് ".
പെരുന്നാൾ അവധിയിൽ കുടുംബ സമേതം കാണാൻ പറ്റിയ നല്ലൊരു മമ്മൂക്ക ചിത്രം.
Post a Comment