{[['']]}
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം ' കിക്ക്' കഴിഞ്ഞ 29 നു 100 കോടി ക്ലബ്ബിൽ ഇടാൻ നേടി.. ജനപ്രീതി നേടിയ ചിത്രം നിരൂപകരുടെ വിമര്ശനം ഏറ്റു വാങ്ങിയെങ്ങിലും ഈ വര്ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രം ആയി മാറിയിരിക്കുകയാണ്.
അങ്ങനെ 7 ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ഏക ഇന്ത്യൻ താരം ആണ് സൽമാൻ. ' ഏക് ഥ ടൈഗേർ' , ' ദബങ്ങ്' , ' ദബങ്ങ്-2 ', 'റെഡി ', ' ബോഡി ഗാര്ഡ്' , ' ജയ് ഹോ' ഒടുവിൽ 'കിക്ക്'ഉം. സൽമാൻ ഖാൻ കച്ചവട സിനിമകളുടെ രാജാവായി മാറുകയാണ്.. ഒരു ശരാശരി രെറ്റിങ്ങ് ഉള്ള സിനിമ ആണെങ്കിലും വമ്പൻ വിജയം ആകാൻ സൽമാൻ ഖാന് ഇപ്പോൾ അറിയാം. പ്രൊമോഷൻ , ഗാനങ്ങൾ, ദക്ഷിനെന്ധ്യൻ വിജയ ചിത്രങ്ങളുടെ റിമേക്ക് , പിന്നെ സൽമാൻ ഉണ്ടെങ്കിൽ സിനിമ ഹിറ്റ് !
തെലുഗ് സൂപ്പർ സ്റ്റാർ രവി തെജയുടെ 2009ൽ പുറത്തിറങ്ങിയ 'കിക്ക് ' എന്ന ചിത്രത്തിന്റെ റിമേക്ക് വമ്പൻ വിജയം ആകുന്നു എന്നാണ് ബോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുനതു.
സൽമാന്റെ ടൈം നല്ല ബെസ്റ്റ് ടൈം ;)
Post a Comment